ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ശെരിക്കും പറഞ്ഞാൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അതിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് നടൻ ജയസൂര്യ. ഇപ്പോളിതാ ഈ സംഭവത്തിൽ ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി നൈല ഉഷ.ഈ ആരോപണങ്ങൾ എല്ലാം തന്നെ ഞെട്ടിക്കുന്നതാണെന്ന് നൈല ഉഷ പറയുന്നു. naila usha about jayan
ജയനൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുമാണ്. സിനിമാ രംഗത്ത് തനിക്ക് വിളിച്ച് ജയൻ, എന്റെ സുഹൃത്ത് നിങ്ങളുടെ ഫാനാണ്, പിറന്നാളാംശംസ പറയാമോ എന്ന് ചോദിക്കാൻ പറ്റുന്ന വ്യക്തിയാണ് ജയസൂര്യ. തനിക്കിത് ഷോക്കിംഗ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല.
ആരോപണം ഉന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയനൊപ്പം നിൽക്കുന്നു എന്നോ അല്ല. പക്ഷെ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും നൈല ഉഷ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നൈല ഉഷ പറയുന്നു.
അതേസമയം തന്നെ എല്ലാ സിനിമയിലും നായികയായാണ് വിളിച്ചത്. അതിനാൽ തന്നെ പരിഗണന വ്യത്യാസമായിരിക്കും നൈല പറയുന്നു. നല്ല ഹോട്ടൽ മുറികൾ നൽകും. എന്റെ നിബന്ധനകൾ അംഗീകരിക്കും. പക്ഷെ അതല്ല എല്ലാവരുടെയും സാഹചര്യം. നായികമാരോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരുണ്ട്. പാർവതി തിരുവോത്ത് നേരത്തെ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്ത്രീകൾക്ക് അത്തരം സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.