കോട്ടയം : പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുന്നതെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ഗാന്ധിജി സോഷ്യൽ ആൻഡ് കൾചറൽ സെന്റർ നൃഡൽഹി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് വിവിധ മേഖലകളിൽ സർഗ്ഗാത്മകമായ സംഭാവനകൾ നല്കിയർ ആദരിക്കപ്പെടേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച പൊതുപ്രവർത്തകനുള്ള ജനസേവന മിത്രം പുരസ്ക്കാരം ബിജെപി മധൃമേഖലാ പ്രസിഡണ്ട് എൻ ഹരിക്കും പ്രവാസി സംരംഭക പുരസ്ക്കാരം അന്നമ്മ ട്രൂബ് വയലുങ്കലിനും മാധൃമ രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം ഡിജിറ്റൽ മലയാളി ഓൺലൈൻ എഡിറ്റർ ഇൻ ചീഫ് രാജു ആനിക്കാടിനും ഗോവ ഗവർണർ സമ്മാനിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ, കൾ ചറൽ സെന്റർ പ്രസിഡന്റ് ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ്, ജന റൽ സെക്രട്ടറി കോട്ടയം മണി, സംഘാടക സമിതി ചെയർമാൻ സാബു മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ്റ് അനീഷ് കുര്യൻ, ഡി. ശോഭ, ജി.ശ്രീകുമാർ, വി.കെ.അ നിൽ കുമാർ എന്നിവർ പ്രസംഗി ച്ചു.
ഡോ.ആർ.ആർ.ശർമ, ഡോ. സുനിൽ അയ്യൻകോൽപ്പടി, ഡോ .ടി.എസ്.പ്രേമലത, ഡോ.കെ. നളിനി,വിവിധ മേഖലകളിൽ നിന്നു ഡോ. നിശാന്ത് തോപ്പിൽ, രമണിയമ്മ, ബേബി ച്ചൻ, അനൂപ് അനന്തൻ നമ്പൂതി രി, മായ ജയമോഹൻ, കെ.ശങ്കരൻ, സൂസൻ കെ. സേവ്യർ,ലിസി കുര്യൻ, ദിവ്യ മോൾ എന്നിവരെയും ആദരിച്ചു.