എൻ എച്ച് എസിലെ കാര്യക്ഷമതയില്ലായിമ ദിനം പ്രതി വാർത്തകളിൽ വലിയ ശ്രദ്ധയാണ് നേടുന്നത് . അത്തരത്തിൽ എൻ എച്ച് എസിലെ പരിശോധനയ്ക്കുള്ള കാലതാമസം മൂലം കുട്ടികൾ ആരോഗ്യപ്രശ്നങ്ങളിൽ പെട്ട് വലയുകയാണ് .
യുകെ യിലെ ബഹുപൂരിപക്ഷം കുട്ടികളും കൃത്യമായ ചികിത്സ കിട്ടാത്തത് മൂലം വിട്ടുമാറാത്ത വേദന ,ആസ്മ ,വിളർച്ച കുറവ് തുടങ്ങിയ പ്രശ്ങ്ങളിൽ പെട്ട് വലയുകയാണ് .കൂടാതെ റിപ്പോർട്ട് പ്രകാരം പല കുട്ടികൾക്കും വര്ഷങ്ങളോളം ചികിത്സ കിട്ടാതെയും വന്നിട്ടുണ്ട്.
നിലവിൽ കുട്ടികളുടെ ചികിത്സയിലെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നു ആർ സി പി സി എച്ചിന്റെ ഹെൽത് സർവീസ് ഓഫീസർ ഡോ. റോണി ച്യുങ് പറഞ്ഞു.ശാസ്ത്ര ക്രിയക്കും മറ്റും വര്ഷങ്ങളോളം കാത്തിരിക്കുന്നത് കുട്ടികളുടെ ജീവനെത്തന്നെ ഇല്ലാതെയാകും എന്നും ഡോ. റോണി ച്യുങ് കൂട്ടിചേർത്തു .