Monday, September 16, 2024
spot_imgspot_img
HomeCinemaCelebrity Newsവേദനാജനകം; അമ്മയ്ക്കെതിരെ അശ്ലീല കമന്റുകള്‍; സൈബര്‍ പോലീസില്‍ പരാതി നല്‍കി ഗോപി സുന്ദര്‍

വേദനാജനകം; അമ്മയ്ക്കെതിരെ അശ്ലീല കമന്റുകള്‍; സൈബര്‍ പോലീസില്‍ പരാതി നല്‍കി ഗോപി സുന്ദര്‍

ഏറ്റവും കൂടുതല്‍ മലയാളികളാൽ ട്രോള്‍ ചെയ്യപ്പെട്ട ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നൂറോളം സിനിമകള്‍ക്ക് അദ്ദേഹം ഇതിനോടകം മ്യൂസിക്ക് ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകൻ കൂടിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹമാദ്ധ്യത്തില്‍ മിക്കപ്പോഴും ചർച്ചയാകാറുണ്ട്.my new introduction gopi sundars post goes viral

ഇപ്പോഴിതാ അശ്ലീല കമന്റിന് പരാതി നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിങ്ങം ഒന്ന് പ്രമാണിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

കമൻറ് ഇട്ട ആള്‍ക്കെതിരെ സൈബർ പോലീസില്‍ പരാതി നല്‍കിയ വിവരം ഗോപി സുന്ദർ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഒപ്പം പരാതിയുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചു.

ഇനി നമുക്ക് സപ്താഹം വായിക്കാം എന്ന തലക്കെട്ടിലാണ് പരാതിയുടെ പകർപ്പ് ഗോപി സുന്ദർ പങ്കുവെച്ചത്. തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും സോഷ്യല്‍ മീഡിയയിലൂടെ ചില വ്യക്തികള്‍ തന്നെ അനാവശ്യമായി ഉന്നമിടുന്നതായി ഗോപി സുന്ദറിന്റെ പരാതിയില്‍ പറയുന്നു.

“മുൻപ് ഇത്തരം പ്രതികരണങ്ങളില്‍നിന്ന് അങ്ങേയറ്റം സംയമനം പാലിക്കുകയും സ്വയം അകന്നു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകള്‍ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്.

പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന എൻ്റെ സോഷ്യല്‍ മീഡിയ ഹാൻഡിലില്‍ പ്രതികള്‍ ഇത്തരം കമൻ്റുകള്‍ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം അഭിപ്രായങ്ങള്‍ എൻ്റെ പ്രശസ്തിക്ക് ഹാനി വരുത്തി, എന്നെയും എൻ്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അപമാനിച്ചു. ഈ അഭിപ്രായങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ ട്രോള്‍ വീഡിയോകളായും മറ്റും പ്രചരിച്ചു. ഇത് കൂടുതല്‍ ദോഷം ചെയ്തു.” ഗോപി സുന്ദറിന്റെ പരാതിയിൽ പറയുന്നു.

തൻ്റെ അമ്മയെക്കുറിച്ച്‌ ഇത്തരത്തില്‍ അപലപനീയമായ ഒരു പരാമർശം നടത്താനുള്ള ഈ വ്യക്തിയുടെ ധീരത ആശങ്കാജനകവും വേദനാജനകവുമാണ്. അത്തരം പെരുമാറ്റങ്ങള്‍ പരിഗണിക്കാതെ വിട്ടാല്‍ ആർക്കെതിരെയും ഇത്തരം നീചമായ പരാമർശങ്ങള്‍ തുടരാൻ അത് ആ വ്യക്തിക്കോ മറ്റുള്ളവർക്കോ ധൈര്യം നല്‍കിയേക്കാമെന്നും ഗോപി സുന്ദർ പരാതിയില്‍പ്പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments