മൂവാറ്റുപുഴ സ്വദേശി അമേരിക്കയില്‍ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍

കൊച്ചി: അമേരിക്കയില്‍ മൂവാറ്റുപുഴ സ്വദേശിയെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളില്‍ ജോർജ് വി പോള്‍ (അനി 56) ആണ് മരിച്ചത്.muvattupuzha man died in america ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് ജോർജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്കാരം ഹൂസ്റ്റണില്‍ നടക്കും. പൗലോസ്- സാറമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: കേയ. മക്കള്‍: ബ്രയാൻ, സാറ.