Monday, September 16, 2024
spot_imgspot_img
HomeNRIUKയുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം : 92% മുസ്ലീങ്ങള്‍ പറയുന്നത് യുകെ ജീവിതം സുരക്ഷിതമല്ലെന്ന്

യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം : 92% മുസ്ലീങ്ങള്‍ പറയുന്നത് യുകെ ജീവിതം സുരക്ഷിതമല്ലെന്ന്

കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗത്ത്‌പോര്‍ട്ടില്‍ നടന്ന മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിൽ യു കെയിലെ മുസ്ലീങ്ങളില്‍ അതീവ ആശങ്ക ജനിപ്പിച്ചതായി സര്‍വ്വേ.

മുസ്ലീങ്ങളുമായും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ ഓര്‍ഗനൈസേഷനായ മുസ്ലീം സെന്‍സസ് കമ്മീഷന്‍ ചെയ്ത സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 92 ശതമാനം ആളുകളും പറയുന്നത് യു കെയിലെ ജീവിതം ഒട്ടും സുരക്ഷിതമല്ല എന്നാണ്. വിവിധ പശ്ചാത്തലങ്ങളുള്ള 1519 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 5, 6 തീയതികളിലായിട്ടായിരുന്നു സര്‍വ്വേ നടത്തിയത്.

ലഹള ആരംഭിച്ച ജൂലൈ 30 മുതല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ആറില്‍ അഞ്ചുപേര്‍ വീതം വ്യക്തിപരമായി വംശീയ ആക്രമണത്തിന് വിധേയരാവര്‍ ആണെന്ന് സര്‍വ്വേ ഫലം പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ അത്തരം ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയവരാണ്. അതില്‍ ഏറ്റവും അധികം പേര്‍ ഇരയായത് വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്കാണ്, 28 ശതമാനം പേര്‍. 16 ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള അവഹേളനങ്ങള്‍ക്ക് ഇരയാകേണ്ടതായി വന്നു. നാല് ശതമാനം പേര്‍ക്ക് ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നു.

അതേസമയം വീട് വിട്ട് പുറത്തിറങ്ങാനും ജോലിക്ക് പോകാനും ഭയക്കുന്ന നിരവധി പേരെ കണ്ടുമുട്ടിയെന്ന് മുസ്ലീം സെന്‍സസ് സഹസ്ഥാപകന്‍ സാദിഖ് ദൊരാസത് പറയുന്നു. മുസ്ലീം മത വിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായിട്ടാണ് തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments