Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsവിവേചനം തുറന്ന് പറയുന്നവരെ മതരാഷ്ട്രവാദികളാക്കുന്നു, ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്,മലബാർ സംസ്ഥാമാക്കണമെന്ന നിലപാട്...

വിവേചനം തുറന്ന് പറയുന്നവരെ മതരാഷ്ട്രവാദികളാക്കുന്നു, ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്,മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ല; ദേശാഭിമാനിക്ക് മറുപടിയുമായി ചന്ദ്രിക

മലപ്പുറം: മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ്. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന്  ലീഗിന്‍റെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.Muslim League says that CPM is making those who speak openly of discrimination into religious nationalists

മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ല. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നത്.

ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്. മാറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ഇല്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക രംഗത്തെത്തി.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമൊരുക്കുന്നത് സിപിഎം എന്നും ലേഖനത്തില്‍ വിമർശനം ഉണ്ട്.മുസ്ലിം സംഘടനകൾ ലീഗിനൊപ്പം നിൽക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.

സിപിഎമ്മിനെ പിന്തുണക്കുന്നവർ താങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നു.കെടി ജലീലിനെ കൂട്ടുപിടിച്ചു മുസ്ലിം സംഘടനകളിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം ലോകസഭ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞു.ആ ജാള്യതയാണ് സിപിഎം തീർക്കുന്നതെന്നും ലീഗിന്‍റെ മുഖപത്രിത്തിലെ ലേഖനത്തില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴു തിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ചത്.ലീഗ് മതരാഷ്ട്രവാദികളുടെ മുദ്രവാക്യമാണ് ഇപ്പോൾ ഉയർത്തുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments