കോട്ടയം: മദ്യലഹരിയില്‍ കമ്പിപ്പാര കൊണ്ട് മകന്‍ അച്ഛനെ അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോര്‍ജ് (57) ആണ് മകന്‍ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.murder in kottayam
ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ മകന്‍ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് സാരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തി മകന്‍ രാഹുലിനെ അറസ്റ്റ് ചെയ്തു.