കൊല്ലം: ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്.murder in kollam news
കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിളള (65) ഓട്ടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
അതേസമയം ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാള്‍ മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിസിച്ചിരുന്നു
പ്രതി സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, സുരേന്ദ്രൻ പിളളയ്ക്ക് സംശയ രോഗമുണ്ടായിരുന്നവെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാള്‍ ദിവസവും മദ്യപിച്ച് വീട്ടിലെത്തി സരസ്വതി അമ്മയെ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് പ്രതി മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ടുപേരും തയ്യല്‍ തൊഴിലാളികളാണ്.
അതേസമയം ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ‘സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാള്‍ ആസ്വദിച്ച് കണ്ടുനിന്ന് കാണും. അത്ര ക്രൂരനാണ് അയാൾ. അയാള്‍ക്ക് യാതൊരു തരത്തിലുളള മാനസിക പ്രശ്നവും ഇല്ല. ബന്ധുക്കളായും നാട്ടുകാരുമായും സഹകരിക്കാൻ അയാള്‍ സമ്മതിച്ചിരുന്നില്ല. കാരണം അവരെ നിരന്തരം മർദ്ദിക്കുന്ന വിവരം പുറത്തുവരുവല്ലോ. ആരും വീട്ടിലേക്ക് വരുന്നതോ വിളിക്കുന്നതോ അയാള്‍ക്ക് ഇഷ്ടമില്ല.’- ബന്ധുക്കള്‍ പറയുന്നു.