കൊച്ചി: കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്.murder in kalamassey
ഇയാൾ അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ്. മാസ്ക് ധരിച്ചെത്തിയ പ്രതി ബസില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അസ്ത്ര.
ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.