Wednesday, April 17, 2024
spot_imgspot_img
HomeCrime Newsമുട്ടക്കറി ഉണ്ടാക്കിയില്ല; ലിവ് ഇന്‍ പങ്കാളിയെ യുവാവ് ചുറ്റികയ്ക്കടിച്ച്‌ കൊലപ്പെടുത്തി

മുട്ടക്കറി ഉണ്ടാക്കിയില്ല; ലിവ് ഇന്‍ പങ്കാളിയെ യുവാവ് ചുറ്റികയ്ക്കടിച്ച്‌ കൊലപ്പെടുത്തി

ഗുരുഗ്രാം: ലിവ് ഇന്‍ പങ്കാളി മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിനെ തുടർന്ന് യുവാവ് ചുറ്റികയ്ക്കടിച്ച്‌ കൊലപ്പെടുത്തി.ഡല്‍ഹിയിലെ സരായ് കാലെ ഖാൻ പ്രദേശത്താണ് സംഭവം. murder in gurugram news

അഞ്ജലി(32) എന്ന യുവതിയെ ആണ് ലല്ലന്‍ യാദവ് (35) എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ പ്രതി മുട്ടക്കറി ഉണ്ടാക്കാത്തതിനെ തുടർന്ന് യുവതിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചോദ്യം ചെയ്യലില്‍ താൻ മദ്യപിച്ചിരുന്നതായും താന്‍ പങ്കാളിയെ കൊലപ്പെടുത്തിയതായും ലല്ലന്‍ സമ്മതിച്ചു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നു തുടർന്നായിരുന്നു ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ചുള്ള മർദ്ദനം.

ആക്രി പെറുക്കുന്ന ജോലിയാണ് കൊല്ലപ്പെട്ട അഞ്ജലിക്ക്(32). ഏഴുമാസം മുമ്ബ് മുന്‍പാണ് അഞ്ജലിയും ലല്ലനും പരിചയപ്പെടുന്നത്. അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പാലം വിഹാർ എസിപി നവീൻ കുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments