ബെംഗളുരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതിയായ രമേഷ്. വിമാനത്താവള ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48)യെയാണ് നാട്ടുകാരനായ രമേഷ് വിമാനത്താവളത്തില്‍വെച്ച് കൊലപ്പെടുത്തിയത്.murder in banglore
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ഗ്രാഫിക് ചിത്രം നിലത്ത് രക്തത്തിൽ കുതിർന്ന ശരീരം കാണിക്കുന്നു. പ്രതിയും ഭാര്യയും 2022 ൽ, അവിഹിത ബന്ധം ആരോപിച്ച് വേർപിരിഞ്ഞു.
ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണനെ ഇതിനുമുൻപും രമേഷ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 1-ന് മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ബുധനാഴ്ച വൈകീട്ട് 6 മണിയോടു കൂടി തന്നെ ബാഗിൽ വെട്ടുകത്തിയുമായി രമേഷ് വിമാനത്താവളത്തിൽ എത്തി.
ബസിലാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് രാമകൃഷ്ണനായി ടെർമിനൽ –1ൽ കാത്തുനിന്നു. ശുചിമുറിക്കു സമീപത്തി വച്ച് രാമകൃഷ്ണനെ കണ്ട പ്രതി, ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രമേഷിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.