Monday, September 16, 2024
spot_imgspot_img
HomeNewsInternationalസ്വീഡനിലും മങ്കി പോക്സ്; മാരക വൈറസിന്റെ സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചതോടെ ആശങ്ക പെരുകുന്നു

സ്വീഡനിലും മങ്കി പോക്സ്; മാരക വൈറസിന്റെ സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചതോടെ ആശങ്ക പെരുകുന്നു

മങ്കി പോക്സ് സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. അടുത്തിടെ ആഫ്രിക്കൻ സന്ദർശനം നടത്തിയ സ്വീഡിഷ് പൗരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.mpox case confirmed in sweden making

വൈറസ് ബാധയുടെ പശ്ചാത്തലത്തില്ഡ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ ഈ വർഷം 14,000-ലധികം എം പോക്സ് കേസുകളും 524 മരണവും ഉണ്ടായിട്ടുണ്ട്. ഇതില്‍ 9 ശമാനവും കോംഗോയിലാണ്. കോംഗോയുമായി അതിർത്തി പങ്കിടുന്ന റുവാണ്ടയിലേക്കും ബുറുണ്ടിയിലേക്കും ഒപ്പം കെനിയ, ഉഗാണ്ട തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടർന്നിട്ടുണ്ട്. 2022ലും വിവിധ രാജ്യങ്ങളില്‍ എം പോക്സ് പടർന്ന് പിടിച്ചിരുന്നു. എന്നാല്‍ അന്നത്തേക്കാള്‍ തീവ്രമായ പുതിയ വൈറസ് വകഭേദമാണ് ഇപ്പൊള്‍ പടരുന്നത്.

ഓർത്തോപോക്സ് വൈറസ് ജനുസ്സില്‍ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ല്‍ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളുമായി സമ്ബർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments