യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് കീഴടക്കി യുഎഇ പ്രവാസി അബ്ദുള്‍ നിയാസ്. തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള, അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന ഏല്‍ബ്രസ് പര്‍വതം ഉള്ളത്.
മലയാളിയായ അബ്ദുള്‍ നിയാസും കൂട്ടരും 18510 അടി ഉയരമുള്ള ഈ പടിഞ്ഞാറൻ കൊടുമുടിയിലേക്കുള്ള യാത്ര ആരംഭിച്ചത് ഓഗസ്റ്റ് 4 നു ആയിരുന്നു. കഠിനമായ മഞ്ഞുവീഴ്ച്ച ഉണ്ടായതിനാൽ ഐസ് ആക്‌സും കൊടുംകാറ്റിനെ പ്രതിരോധിക്കാൻ ഉള്ള റോപ്പും മറ്റും ഉപയോഗിച്ചായിരുന്നു യാത്ര.
ഓഗസ്റ്റ് 9 ,അവസാന ദിനം തികച്ചും പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ ഉച്ചക്ക് 12 .30 നു കൊടുമുടിയിൽ എത്തി ഇന്ത്യൻ പതാക ഉയർത്തി .തുടക്കത്തിൽ 8 പേരോട് കൂടി ആരംഭിച്ച യാത്ര അവസത്തിൽ എത്തിയപ്പോഴെക്കും 6 പേരായി ചുരുങ്ങി.