Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsമോഡിഫൈഡ് ജീപ്പിൽ നമ്പർ പ്ലേറ്റില്ലാതെ ആകാശ് തില്ലങ്കേരിയുടെ യാത്ര; ഉടമയുടെ ആർസി ബുക്ക് റദ്ദാക്കും

മോഡിഫൈഡ് ജീപ്പിൽ നമ്പർ പ്ലേറ്റില്ലാതെ ആകാശ് തില്ലങ്കേരിയുടെ യാത്ര; ഉടമയുടെ ആർസി ബുക്ക് റദ്ദാക്കും

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് ഇതെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.Motor Vehicle Department took action against Akash Thillankeri’s journey in a modified jeep without a number plate.

സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ ഈടാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന്റെ അന്വേഷണ ചുമതല എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നൽകി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനറേതാണ് വാഹനം. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്.

സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തി പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വ‍ർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. KL 10 BB 3724 എന്ന ജീപ്പാണിത്.

വാഹനത്തിന്‍റെ രജിസ്ട്രഷൻ നമ്പർ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദർശിപ്പിച്ചിരുന്നില്ല. കേസ് മലപ്പുറം ആർടിഒയ്ക്ക് കൈമാറും. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments