മെറ്റ്പള്ളി: കാമുകനൊപ്പം പോകാൻ സ്വന്തം മക്കളെ വിറ്റ് അമ്മ. തെലങ്കാന നിസാമാബാദ് ജില്ലയിലെ നവിപേട്ട് മണ്ഡലത്തിലെ പോത്തങ്കല്‍ സ്വദേശിനിയായ ലാവണ്യ ആണ് തന്റെ രണ്ടുമക്കളെ അനാഥരായ കുഞ്ഞുങ്ങളാണെന്ന് പറഞ്ഞ് വിറ്റത്.mother sales their children
ആറും, മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ആണ് ഇവർ വില്‍പ്പന നടത്തിയത്. സാരംഗപൂർ സ്വദേശിയുടെ ഭാര്യയായിരുന്നു ലാവണ്യ.
ഭർത്താവില്‍ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണ് ഇവർ. ഇതിനിടെ ഇബ്രാഹിംപട്ടണം മണ്ഡലം അമ്മക്കപ്പേട്ട സ്വദേശി ഇസ്ലാവത്ത് നാഗേഷുമായി (32) യുവതി പ്രണയത്തിലാണ്. ഇയാളുടെ നിർദേശപ്രകാരം ആയിരുന്നു കുട്ടികളെ വില്‍ക്കാൻ യുവതി തയാറായത്.
കഴിഞ്ഞ കുറച്ചുകാലമായി മേട്പള്ളിയിലെ ചാവിടി പ്രദേശത്തെ വാടകവീട്ടില്‍ ഒരുമിച്ച് ജീവിക്കുകയാണ് ഇരുവരും. ടൗണിലെ ഒരു ടിഫിൻ സെൻ്ററില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് ഇവർ. മേഡിപള്ളി മണ്ഡലത്തിലെ പോരുമല്ല ഗ്രാമവാസിയ്‌ക്കാണ് ആറുവയസുകാരിയെ രണ്ടുലക്ഷം രൂപയ്‌ക്ക് വിറ്റത് . മൂന്നുവയസുകാരിയെ മേട്പള്ളി ടൗണിലെ ഹനുമാൻനഗർ സ്വദേശിയായയാള്‍ക്ക് 1.50 ലക്ഷത്തിനും വിറ്റു. കുട്ടികളെ അനാഥരാണെന്നു പറഞ്ഞായിരുന്നു വില്‍പ്പന.
അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ട് കുട്ടികളെ വിറ്റതായി കണ്ടെത്തിയത്.
നിരവധി മോഷണക്കേസുകളിലും, കഞ്ചാവ് വില്‍പ്പന കേസിലും പ്രതിയാണ് ലാവണ്യയുടെ കാമുകൻ നാഗേഷ്. ഭർത്താവ് കള്ളനാണെന്നറിഞ്ഞ് നാഗേഷിന്റെ ഭാര്യ മൂന്ന് വർഷം മുമ്ബ് വിവാഹമോചനം നേടിയിരുന്നു. നിലവില്‍ നാഗേഷും, ലാവണ്യയും പൊലീസ് കസ്റ്റഡിയിലാണ്.