Saturday, April 20, 2024
spot_imgspot_img
HomeCrime Newsആരും വീട്ടില്‍ ഇല്ലാത്ത സമയത്ത് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം; 19കാരിയെ അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു

ആരും വീട്ടില്‍ ഇല്ലാത്ത സമയത്ത് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം; 19കാരിയെ അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു

ഹൈദരാബാദ്: പത്തൊമ്പതുകാരിയായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവി (19)യെ ആണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയത്.mother killed her daugher

ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോള്‍ മകളെ ആണ്‍സുഹൃത്തിനൊപ്പം കാണുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. അമ്മയെ കണ്ടതോടെ ഭാര്‍ഗവി ആണ്‍സുഹൃത്തിനെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടു.

ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജംഗമ്മ മകളെ പൊതിരെതള്ളുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സാരി കഴുത്തില്‍മുറുക്കി മകളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

19-കാരിയുടെ മരണത്തില്‍ ഇളയസഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്. ഭാര്‍ഗവിയെ അമ്മ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും താന്‍ ജനലിലൂടെ കണ്ടുവെന്ന് ഇളയസഹോദരന്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് ജംഗമ്മയെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments