Monday, September 16, 2024
spot_imgspot_img
HomeNRIUKവിദേശപഠനത്തിന് കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത് ജര്‍മനിയും ഫ്രാന്‍സും എന്ന് റിപ്പോർട്ട് : യുകെയോട് താല്പര്യം...

വിദേശപഠനത്തിന് കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത് ജര്‍മനിയും ഫ്രാന്‍സും എന്ന് റിപ്പോർട്ട് : യുകെയോട് താല്പര്യം കുറയുന്നു

ലണ്ടന്‍: വിദേശ പഠനത്തിനായുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം ദിനംപ്രതി കൂടുന്നു.അതെ സമയം യുകെയും കാനഡയുമായിരുന്നു ഉപരിപഠനത്തിനായി തിരഞ്ഞെടുത്തുകൊണ്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഇപ്പോള്‍ കൂടുതൽ താല്പര്യം ജര്‍മനിയും ഫ്രാന്‍സുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലെ 100-ലധികം വിദ്യാഭ്യാസ ഏജന്‍സികളില്‍ അക്യുമെന്‍ നടത്തിയ വിശകലനത്തിലാണ് വിദ്യാര്‍ഥികളുടെ ഇഷ്ട പഠന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ജര്‍മനിയില്‍ പഠിക്കാന്‍ 82 ശതമാനവും ഫ്രാന്‍സില്‍ പഠിക്കാന്‍ 73 ശതമാനവും വിദ്യാര്‍ഥികളാണ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുകെ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പൊതുവേ പഠനകേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ കൂടുതലും തിരഞ്ഞെടുക്കാറുളളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വന്ന മാറ്റങ്ങളും പഠന കാലവധി വെട്ടിക്കുറച്ചുതുമെല്ലാം വിദ്യാര്‍ഥികളെ മാറ്റിച്ചിന്തിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .

ശിക്ഷാ റിപ്പോര്‍ട്ട് പ്രകാരം, 63% വിദ്യാര്‍ഥികള്‍ ബിരുദാനന്തര കോഴ്സുകളും, 33% വിദ്യാര്‍ഥികള്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും, 4% വിദ്യാര്‍ഥികളും ബിരുദമല്ലാതെയുളള പ്രൊഫഷ്ണല്‍ കോഴ്സുകളിലേക്കുമാണ് അപേക്ഷകള്‍ വെക്കുന്നത്. രണ്ടുവര്‍ഷത്തെ താല്‍ക്കാലിക പഠനാനുമതി പരിധിയും ജീവിതച്ചെലവിലെ വര്‍ദ്ധനവും കാനഡയിലെ അപേക്ഷകരുടെ എണ്ണത്തില്‍ 50% കുറവുണ്ടാക്കിയതായി ‘ശിക്ഷ’ റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ ഓസ്ട്രേലിയയില്‍ നിന്ന് സമാനമായ 10-40% വരെ ഇടിവും, അമിതമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ള സമീപകാല നിയമനിര്‍മാണ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് യുകെ വിപണിയില്‍ 20-30% ഇടിവും പ്രതീക്ഷിക്കുന്നതായും ശിക്ഷാ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജര്‍മനിക്കും ഫ്രാന്‍സിനും പിന്നാലെ ദുബായ് (50%), ഫിന്‍ലന്‍ഡ് (41%), സിംഗപ്പൂര്‍ (31%), ഇറ്റലി (30%), സ്വീഡന്‍ (24%), ഡെന്‍മാര്‍ക്ക് (21%) എന്നിവയും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള രാജ്യങ്ങളാണെന്ന് സര്‍വ്വേ ഫലങ്ങള്‍ എടുത്തുകാട്ടി .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments