Thursday, April 25, 2024
spot_imgspot_img
HomeNewsമണിപ്പൂരിനെക്കുറിച്ച്മിണ്ടാട്ടമില്ല, പള്ളികള്‍ തകര്‍ത്തും ഉത്തരേന്തൃൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ആക്രമിച്ചും സംഘപരിവാർ അഴിഞ്ഞാടിയത് കണ്ടില്ല,കേരളത്തിൽ ക്രിസ്ത്യൻ പുരോഹിതൻ...

മണിപ്പൂരിനെക്കുറിച്ച്മിണ്ടാട്ടമില്ല, പള്ളികള്‍ തകര്‍ത്തും ഉത്തരേന്തൃൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ആക്രമിച്ചും സംഘപരിവാർ അഴിഞ്ഞാടിയത് കണ്ടില്ല,കേരളത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പോലും ആക്രമിക്കപ്പെട്ടുവെന്ന് മോദിക്ക് ആശങ്ക!;കേരളം പിടിക്കാന്‍ പത്തനംതിട്ടയിലും ക്രൈസ്തവരെ ലക്ഷ്യമിട്ട് മോദിയുടെ പ്രഹസന നാടകം?

പത്തനംതിട്ട: പത്തനംതിട്ടയില്‍ എൻ.ഡി.എ. സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തില്‍ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണയെങ്കിലും അക്കൊണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ തുടരെത്തുടരെയുള്ള മോദിയുടെ സന്ദര്‍ശനം.Modi targets Christians in Pathanamthitta to open accounts in Kerala

കേരളം പിടിക്കാനായി ഏറെനാളായി ബിജെപി ലക്ഷ്യമിടുന്നതും ക്രൈസ്തവ സമുദായത്തെയാണ് എന്നതാണ് ശ്രദ്ധേയം. അതിനായി പത്തനംതിട്ടയില്‍ ആദ്യം മുതല്‍ ക്രൈസ്തവരായ സ്ഥാനാര്‍ത്തികളെത്തന്നെയാണ് പരിഗണിച്ചിരുന്നതും.

എന്നാല്‍ മണിപ്പൂര്‍ സംഘര്‍ഷത്തിലും വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ആശങ്കാകുലനാവുകയാണ്.

പൂഞ്ഞാറിലെ വൈദികന് നേരെ ഉണ്ടായ ആക്രമണം പത്തനംതിട്ടയിലെ ബിജെപി തെരഞ്ഞെടുപ്പു കൺവെൻഷൻ വേദിയിൽ ഉന്നയിച്ചു നരേന്ദ്ര മോദി. പൂഞ്ഞാറിലെ സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്.

ക്രൈസ്തവ പുരോഹിതൻ പോലും ആക്രമിക്കപ്പെട്ടുവെന്നും നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിൽ ഈ സംഭവവും ബിജെപി പ്രചരണ വിഷയമാക്കും എന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

യുപിയില്‍ ഉള്‍പ്പെടെ പള്ളികള്‍ തകര്‍ക്കുകയും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും ജയ്ശ്രീറാം വിളിപ്പിക്കാന്‍ തീവ്ര ഹിന്ദുസംഘടനകള്‍ ശ്രമിക്കുന്നതുമൊന്നും മോദി കാണുന്നെയില്ല എന്നതും ഈ അവസരത്തില്‍ പരിഹാസ്യമാവുകയാണ്.

ക്രൈസ്തവരെ പാട്ടിലാക്കാന്‍ മാര്‍പ്പാപ്പ മുതല്‍ മെത്രാന്‍മാരെയും വൈദികരെയും വരെയും ചാക്കിട്ടു പിടിക്കുന്ന മോദിതന്ത്രം തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലും ആവര്‍ത്തിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന ആശങ്കയാണ് ഇത്തവണ കേരളമുള്‍പ്പെടെ തെക്കേന്ത്യയില്‍ പിടിമുറുക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ക്രിസ്തുമസിന് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ആദ്യമായി ക്രിസ്മസ് വിരുന്നൊരുക്കിയതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം.

ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങില്‍ പങ്കെടുത്തിരുന്നു.ക്രൈസ്തവ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി അന്നുതന്നെ പറഞ്ഞിരുന്നു. കാലങ്ങളായി ക്രൈസ്തവ സമൂഹം നല്‍കുന്ന സംഭാവനകള്‍ വലുതാണന്ന പുകഴ്ത്തലും അദ്ദേഹം നടത്തിയിരുന്നു. അന്നും മണിപ്പൂര്‍ വിഷയം ചര്‍ച്ചയായില്ല.

പലപ്പോഴും കേരളത്തിലെ ബിഷപ്പുമാര്‍ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകളും ഇവര്‍ക്ക് പ്രതീക്ഷ നല്കിയിട്ടുണ്ട് എന്നതാണ് സത്യം. അതിനാല്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും താറടിക്കാന്‍ കിട്ടിയ അവസരവും മോഡി പാഴാക്കിയില്ല.

കേരളത്തിൽ ഇത്തവണ താമര വിരിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു തവണ കോൺഗ്രസ്, ഒരു തവണ എൽഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും പത്തനംതിട്ടയില്‍ പറഞ്ഞു. ഇത്തവണ നാനൂറിലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് മോദി വ്യക്തമാക്കി.

കേരളത്തിൽനിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ എന്നീ നേതാക്കളുടെ സാന്നിദ്ധ്യം വേദിയിലുണ്ടായിരുന്നു

”കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്.

എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു.

ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്” മോദി പറഞ്ഞു.

പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments