Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsപ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും

പാലക്കാട്: നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തും. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണാർഥം ബിജെപിയുടെ മണ്ഡലത്തില്‍ അദ്ദേഹം റോഡ് ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.modi in kerala news

പ്രധാനമന്ത്രി മേഴ്സി കോളേജ് മൈതാനത്താണ് ഹെലികോപ്റ്ററില്‍ എത്തുക. രാവിലെ പത്തരയോടെ പ്രധാനമന്ത്രി എത്തിച്ചേരും. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും.

ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ബിജെപി അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദർശിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments