Home News Kerala News ‘തനിക്കും കുടുംബത്തിനും നേരെ വധഭീഷണി’; പൊലീസ് സംരക്ഷണം വേണമെന്ന് ഡിജിപിക്ക് കത്ത് നല്‍കി പി വി അന്‍വര്‍ എംഎല്‍എ

‘തനിക്കും കുടുംബത്തിനും നേരെ വധഭീഷണി’; പൊലീസ് സംരക്ഷണം വേണമെന്ന് ഡിജിപിക്ക് കത്ത് നല്‍കി പി വി അന്‍വര്‍ എംഎല്‍എ

0
‘തനിക്കും കുടുംബത്തിനും നേരെ വധഭീഷണി’; പൊലീസ് സംരക്ഷണം വേണമെന്ന് ഡിജിപിക്ക് കത്ത് നല്‍കി പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: പൊലീസ് സംരക്ഷണം തേടി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തുടർച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പി വി അൻവർ പറഞ്ഞു.MLA PV Anwar has given a letter to the DGP asking for police protection

ഊമക്കത്ത് വഴിയാണ് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്  എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധ്യതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ എംഎല്‍എയുടെ ആവശ്യം.

എം ആര്‍ അജിത് കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പി വി അന്‍വര്‍. ഡിജിപിക്ക് തെളിവുകള്‍ കൈമാറിയ പി വി അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കും പരാതി നല്‍കും.

അതിനിടെ,  പി വി അന്‍വറിൻ്റെ ആരോപണത്തില്‍ ഡിജിപി എഡിജിപി എം ആർ അജിത് കുമാറിനെ മൊഴി രേഖപ്പെടുത്തി. മൂന്നര മണിക്കൂർ നീണ്ട മൊഴി എടുപ്പ് വീഡിയോ റിക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.

അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.

നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തെളിവ് സഹിതം നൽകിയാൽ അതും അന്വേഷിക്കേണ്ടിവരും. 

ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here