Home NRI UK യുകെ യിൽ 90 സെക്കൻഡിൽ ഒരാളെവീതം കാണാതെകുന്നുവെന്ന് റിപ്പോർട്ട്‌

യുകെ യിൽ 90 സെക്കൻഡിൽ ഒരാളെവീതം കാണാതെകുന്നുവെന്ന് റിപ്പോർട്ട്‌

0
യുകെ യിൽ 90 സെക്കൻഡിൽ ഒരാളെവീതം കാണാതെകുന്നുവെന്ന് റിപ്പോർട്ട്‌

യുകെ : യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കൂടാതെ കാണാതായവരെ കുറിച്ചുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസെക്‌സിലാണ്.

ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ 23 ഇൽ അധികമാണ് . വര്‍ഷങ്ങള്‍ മുമ്പ് കാണാതായ ആളുകള്‍ വരെ സസെക്‌സ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഭിച്ച പരാതിയില്‍ ഉണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയസ്സായവര്‍ വരെ പട്ടികയിലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ ആളുകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ജൂണില്‍ 15 കാരിയായ മലയാളി പെണ്‍കുട്ടിയേയും കാണാതെയായിട്ടുണ്ടായിരുന്നു. എന്നാൽ സോഷ്യല്‍മീഡിയയില്‍ കാണായാതായതിനെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടിയെ കണ്ടെത്തിയതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here