ലണ്ടന്‍: ചെറിയ ബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് . ജനുവരി മുതല്‍ കടല്‍കടന്നെത്തിയവുടെ എണ്ണം 21,000 കടന്നതായി ഹോം ഓഫീസ് സ്ഥിതീകരിച്ചു . കഴിഞ്ഞ ദിവസം ഒന്‍പത് ബോട്ടുകളിലായി 408 പേരാണ് ബ്രിട്ടീഷ് തീരത്ത് എത്തിയത് .
തുടർന്ന് ആകെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 21,063 എത്തി. ഈ കഴിഞ്ഞ ഏഴ് ദിവസത്തില്‍ 1758 പേരാണ് ബ്രിട്ടനില്‍ എത്തിയത് . മുന്‍ പ്രധാനമന്ത്രി ഋഷി സുനാകിന് കീഴില്‍ 50,654 പേരാണ് ചെറുബോട്ടുകളില്‍ എത്തിയിരുന്നത് . കൂടാതെ 2018 മുതല്‍ വാട്ഫോര്‍ഡ് പട്ടണത്തിന് തുല്യമായ തോതില്‍ 135,358 പേര്‍ ചാനല്‍ കടന്നതായി കണക്കുകള്‍ പറയുന്നു .
ഇങ്ങനെയുള്ള ചെറുബോട്ടുകളിലെ വരവ് അഅതിര്‍ത്തി സുരക്ഷയ്ക്കും, ജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്യുന്നതാണ്, ഹോം ഓഫീസ് വക്താവ് പറയുന്നു. പുതിയ ഗവണ്‍മെന്റ് അതിര്‍ത്തി സുരക്ഷ ഊര്‍ജ്ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.