യുകെ:ഇംഗ്ലീഷ് ചാനലിൽ വന്ന ബോട്ട് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 6 കുട്ടികളും ഒരു ഗർഭിണിയും.രണ്ട് പേര് കാണതായി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പ്രതികരിച്ചു . ബൊലോൺ-സുർ-മെറിന് സമീപമുള്ള കേപ് ഗ്രിസ്-നെസിൽ നിന്ന് അൻപിലധികം പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു .അതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരം.
പകുതിയിൽ കൂടുതൽ ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നതായി ആണ് റിപ്പോർട്ടുകൾ. എട്ടിൽ താഴെ ആളുകൾ മാത്രമെ ലൈഫ് ജാക്കറ്റ് ഉപയോജിച്ചിരുന്നൊള്ളൂ. ഈ വർഷം ചാനലിൽ നടന്ന ഏറ്റവും വലിയ ബോട്ട് അപകടമാണ് ഇന്നലെ നടന്ന സംഭവം. 45 പേരാണ് ഈ സംഭവത്തോടെ ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.
2021 നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണെന്നാണ് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അനധികൃത കുടിയേറ്റത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകളും നേവി ബോട്ടുകളും മത്സ്യബന്ധന കപ്പലുകളും ഏർപ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു.