Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsവികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല'; ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് മേഘ്‌ന വിന്‍സെന്റ്

വികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല’; ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് മേഘ്‌ന വിന്‍സെന്റ്

മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ജനപ്രിയ പരമ്പരകളിലൂടെയാണ് മേഘ്ന താരമാകുന്നത്. സൂപ്പർ ഹിറ്റായി മാറിയ ചന്ദനമഴയിലൂടെയാണ് മേഘ്‌ന പ്രേക്ഷക ഹൃദയം കീഴടക്കിയത്. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും മേഘ്‌ന തിളങ്ങിയിട്ടുണ്ട്.meghana viral video in instagram

എന്നാല്‍ മേഘ്‌നയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണുമായുള്ള വിവാഹം ടെലിവിഷന്‍ ലോകത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു. എന്നിട്ടും ഒരു വര്‍ഷത്തിനിടയില്‍ തന്നെ ആ ദാമ്പത്യം അവസാനിച്ചു. വിവാഹ മോചനത്തിന്റെ കാരണം രണ്ടു പേരും എവിടെയും വെളിപ്പെടത്തിയിട്ടില്ല. അതിന് ശേഷം ഡോണ്‍ മറ്റൊരു വിവാഹവും കഴിച്ചു.

ഇപ്പോഴിതാ ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് കാണിച്ചു തരുന്ന മേഘ്‌നയുടെ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ് ആകുന്നത്.

നിലവില്‍ സൂര്യ ടിവിയിലെ ഹൃദയം എന്ന സീരിയലിലാണ് മേഘ്‌ന വിന്‍സെന്റ് അഭിനയിക്കുന്നത്. നല്ല ജനപിന്തുണയുള്ള സീരിയലില്‍ ഭര്‍ത്താവ് മരണപ്പെട്ടുപോയ നായികയാണ് മേഘ്‌ന. അത്രയേറെ പ്രണയിച്ച ഭര്‍ത്താവിന്റെ ഹൃദയം മറ്റൊരു ചെറുപ്പക്കാരനില്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന വികാരഭരിതമായ അവസ്ഥയിലൂടെയുമാണ് സീരിയല്‍ കടന്നു പോകുന്നത്. ആ അവസ്ഥ കാണിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന ബ്രേക്കപ്പിന്റെ വേദനയെ കുറിച്ച് പറയുന്നത്.

‘വികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല, അവ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന വേദനകളാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ബ്രേക്കപ് എന്ന ഹാഷ് ടാഗിനൊപ്പമുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments