ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖരായ നാല് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത് വന്നിരുന്നു.meenu muneer against idavela babu
ഇപ്പോഴിതാ അമ്മയുടെ മെമ്പർഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോളുണ്ടായ ദുരനുഭവം പങ്കിടുന്ന താരം.മെമ്പർഷിപ്പിന് വേണ്ടി വിളിച്ചപ്പോൾ കലൂരിലെ ഫ്‌ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്.
ഫോമിൽ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോൾ അദ്ദേഹം കഴുത്തിൽ വന്ന് ഉമ്മ വെച്ചു. താൽപര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോൾ ഒന്ന് സഹകരിച്ചൂടേ, ഞാൻ കല്യാണം പോലും കഴിക്കാതെ നിൽക്കുകയല്ലേന്ന് പറഞ്ഞു.
എന്റെ കൂടെ നിന്നാൽ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകൾക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാൻ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന് മിനു പറയുന്നു.
അതേസമയം നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടി മിനു മുനീര്‍ ഗംഗത്തെത്തിയിരുന്നു