Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ് : മഞ്ജുവിന്റെ...

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ് : മഞ്ജുവിന്റെ മോളാണോ എന്ന് സോഷ്യൽ മീഡിയ

ഇടവേളയ്ക്കും വിവാദങ്ങൾക്കുമെല്ലാം ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്കെന്നും താൽപര്യമാണ്.meenakshi viral pics in beach

ദിലീപിനെ പോലെ തന്നെ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്.

അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് ദിലീപിന്റെ മകളായ മീനാക്ഷി. മാതാപിതാക്കളെപ്പോലെ പോലെ തന്നെ മീനൂട്ടിയും അഭിനയരംഗത്തേക്കെത്തുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാൽ സിനിമയമല്ല ഡോക്ടറാവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയാണ് സിനിമാപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചത് .

മീനാക്ഷി ചെന്നൈയിലാണ് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയത്. മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.

മീനാക്ഷി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമുള്ള ഒരു ഫോട്ടോയും വീഡിയോയും ആരാധകര്‍ വിട്ടുകളയാറില്ല. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു വീഡിയോ കൂടെ. സുഹൃത്തായ കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോ ആണ് വൈറലാവുന്നത്. ബീച്ചില്‍ ആടിപ്പാടി ആഘോഷിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള വീഡിയോ ആര്‍ക്കിടെക്ട് ആയ കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മീനാക്ഷിയെ കൊളാബ് ചെയ്തിട്ടുണ്ട്.

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം. ലൂസ് ഹെയറില്‍, സിംപിള്‍ ലുക്കിലുള്ള താരപുത്രിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ എന്നും , മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണ് ഗൗരവ ഭാവം എന്ന് ചിലര്‍ ചോദിയ്ക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments