Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity Newsഇത് എന്ത് മെയ്‌വഴക്കം ആണ്, എങ്ങനെ കുറയാനാ ആ അമ്മയുടെ മോളല്ലേ! പാട്ടുപാടി നൃത്തം ചെയ്ത്...

ഇത് എന്ത് മെയ്‌വഴക്കം ആണ്, എങ്ങനെ കുറയാനാ ആ അമ്മയുടെ മോളല്ലേ! പാട്ടുപാടി നൃത്തം ചെയ്ത് മീനാക്ഷി..!! തിരക്കിനിടയിലും താരപുത്രി അതു മറന്നില്ല

ഇടവേളയ്ക്കും വിവാദങ്ങൾക്കുമെല്ലാം ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്കെന്നും താൽപര്യമാണ്.meenakshi dileep viral dance with the song titli

ദിലീപിനെ പോലെ തന്നെ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്.

അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് ദിലീപിന്റെ മകളായ മീനാക്ഷി. മാതാപിതാക്കളെപ്പോലെ പോലെ തന്നെ മീനൂട്ടിയും അഭിനയരംഗത്തേക്കെത്തുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാൽ സിനിമയമല്ല ഡോക്ടറാവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയാണ് സിനിമാപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചത് .

മീനാക്ഷി ചെന്നൈയിലാണ് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയത്. മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.

ഇപ്പോഴിതാ അതിമനോഹര നൃത്ത വിഡിയോയുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ചെന്നൈ എക്സ്പ്രസിലെ ‘തിത്‌ലി’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മീനാക്ഷിയുടെ ഹൃദ്യമായ ചുവടുകൾ.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. മീനാക്ഷിയുടെ അസാമാന്യ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.

ചുവപ്പ് നിറത്തിലുള്ള സിംപിൾ കലംകാരി കുർത്തയണിഞ്ഞാണ് മീനാക്ഷി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി ദിലീപ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments