നിരവധി മലയാളി യുവാക്കളാണ് വിദ്യാഭ്യാസം ചെയ്യാൻ മാത്രമായി വിദേശ രാജ്യങ്ങളിലേക്ക് പോകാറുള്ളത്.അവർ ആരും പോകുന്നത് പോലെയും അല്ല മടങ്ങി വരുന്നതും. പുറം നാട്ടിലെ ലൈഫ് സ്റ്റൈലും ജീവിത സാഹചര്യങ്ങളും അവരിൽ മാറ്റം ഉണ്ടാക്കാറുണ്ട് .
അത്തരത്തിൽ മലയാള സിനിമ നടൻ മനോജ് കെ ജയന്റെയും ഭാര്യ ആശയുടെയും മകളായ ശ്രേയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം . മനോജ് കെ ജയന്റെയും ഏക മകൾ കുഞ്ഞാറ്റയുടെയും ജീവിതത്തിലേക്ക് അശ വരുമ്പോൾ ശ്രേയയും ഒപ്പം ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ച് കൊടുത്ത അഭിമുഖങ്ങളിൽ കുഞ്ഞാറ്റയും ശ്രേയയും ഉണ്ടായിരുന്നു.
രക്ത ബന്ധം ഇല്ലെങ്കിലും ആ സമയതൊക്കെ ഇവർ തമ്മിലുള്ള ആ കെമിസ്ട്രി അവരുടെ പെരുമാറ്റത്തിലുടെ പ്രേക്ഷകർ മനസിലാക്കിയിരുന്നു. സ്വന്തം സഹോദരങ്ങളെപോലെ യാണ് ഇരുവരും ഇപ്പോഴും കഴിയുന്നത്.ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആണ് കുഞ്ഞാറ്റ.
നിരവധി ചിത്രങ്ങളും റീലുകളുമെല്ലാം താരപുത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുമുണ്ട്.ഈയടുത്ത് അമ്മ ഉർവശിയോടൊപ്പം ദുബായിൽ അവധി ആഘോഷിക്കുന്ന തേജസ്വിനിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. തന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
പക്ഷെ ശ്രേയയെ ചെറുപ്പത്തിൽ കണ്ടതല്ലാതെ വലുതായ ശേഷം ആരും കണ്ടിട്ടില്ല, കാരണം ശ്രേയ ഉന്നത പഠനം നടത്തിനായ് ഇംഗ്ലണ്ടിലെ ബ്രയിറ്റ് സർവകലാശാലയിലായിരുന്നു . ഒറ്റ നോട്ടത്തിൽ ഏതോ ഇംഗ്ലീഷ് കാരിയാണെന്നേ ശ്രേയയെ കണ്ടാൽ തോന്നൂ. കൂടാതെ സഹോദരിയുടെ ഗ്രാജുവേഷന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രേയ പങ്ക് വെച്ചിരുന്നു. എന്തിരുന്നാലും ശ്രേയയെ കണ്ടതിൽ നിരവധി ആരാധകരാണ് സന്തോഷം പ്രകടിപ്പിച്ചത് .