Thursday, July 25, 2024
spot_imgspot_img
HomeCrime Newsകലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചില്ല; ഒന്നാം...

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചില്ല; ഒന്നാം പ്രതി ഭര്‍ത്താവ്: കൊലക്കുറ്റം ചുമത്തി

ആലപ്പുഴ: 15 വർഷം മുമ്പ് മാന്നാറില്‍ നിന്ന് കാണാതായാ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണമെന്ന് പൊലീസ്.mannar kala murder case updates

സംഭവത്തിൽ കലയുടെ ഭർത്താവ് അനില്‍ ഒന്നാം പ്രതിയും ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്.

മറ്റൊരാളുമായി കലയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പെരുമ്ബുഴ പാലത്തില്‍ വച്ച്‌ കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയായ അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കലയുടെ മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു.

പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട് . അതേസമയം, 2009 ല്‍ നടന്ന സംഭവത്തില്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല.

പതിനഞ്ച് വർഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. ശ്രീകലയുടെയും അനിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് അനിലിന് ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി. ഇരുവരുടെയും പ്രണയ വിവാഹം വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വർഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു.

അതേസമയം മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments