കോട്ടയം : തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വലിയ അഴിച്ചു പണിക്ക് കോൺഗ്രസ് തയാറെടുക്കുമ്പോൾ കോട്ടയത്ത് ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ.Mani C kapan to Joseph Group
കോൺഗ്രസിൽ പകുതി യിലധികം ഡിസിസി പ്രസിഡൻ്റുമാരെ മാ റ്റാനാണ് ആലോചന നടക്കുന്നത്. ഡിസിസി പ്രസിഡൻറുമാർ മൂന്നു വർഷം തികച്ച സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി അഴിച്ചു പണി വേണമെന്ന നിർദേശം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി കെപി സിസി പ്രസിഡന്റ് കെ.സുധാകരനുമായി കഴിഞ്ഞ ദിവസം ചർ ച്ച ചെയ്തു. ഒരു ഡിസിസി പ്രസിഡന്റിന്റെ യും പ്രവർത്തനത്തെ കെ.സുധാകരൻ പേരെ ടുത്തു പരാമർശിച്ചില്ലെങ്കിലും തദ്ദേശതിര ഞ്ഞെടുപ്പിനു പുതിയ ഊർജം നൽകാൻ പു തിയ ഡിസിസി നേതൃത്വം വരട്ടെയെന്ന നിർദേശമാണ് എഐസിസി ജനറൽ സെക്രട്ടറി ക്കു മുൻപിൽ വച്ചത്.
ദീപ ദാസ് മുൻഷി പങ്കെടുത്ത യോഗത്തിനു മുന്നോടിയായാ യിരുന്നു കൂടിക്കാഴ്ച. ചില ഡിസിസി പ്രസിഡന്റുമാർ മാ റുമെന്നാണ് സൂചന. എഐസിസി സെക്രട്ടറിമാർ രണ്ടാഴ്ചയ്ക്ക് കം ജില്ലാതല പര്യടനം തുടങ്ങും. ഇവർ നട ത്തുന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്‌ഥാന ത്തിലാകും ഏതെല്ലാം പ്രസിഡണ്ട്മാരെ മാറ്റ ണമെന്നു തീരുമാനിക്കുക. പ്രായമല്ല, പ്രവർത്തന മികവാകും ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള യൊഗൃത.
കോട്ടയത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ ജനപ്രിയ മുഖമായ ചാണ്ടി ഉമ്മൻ എംഎൽഎ യെ പരിഗണിക്കുന്നു എന്നാണ് ഏറ്റവും പുതിയ സൂചനകൾ. കോട്ടയം ജില്ലയിൽ എല്ലാ സീറ്റുകളിലും വിജയമാണ് യുഡിഎഫ് ലക്ഷ്യം ഇടുന്നത്.ഇതിനകം തന്നെ പ്രതിച്ഛായ തകർന്ന ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഇടതുമുന്നണിയെ നേരിടാൻ ഉമ്മൻചാണ്ടിയുടെ മകനെ തന്നെ മുന്നിൽ നിർത്താനാണ് ആലോചന.
ഇതിനുപുറമേ വിവിധ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ഊട്ടിയുറപ്പിക്കാനും ചാണ്ടി ഉമ്മൻ വഴി കഴിയും. ദേശീയതലത്തിലുള്ള ആലോചന വൈകാതെ തന്നെ സംസ്ഥാന നേതൃത്വവുമായി പങ്കുവെച്ച് ധാരണയുണ്ടാക്കാനാണ് ശ്രമം.
ഏറെക്കാലം എ ഗ്രൂപ്പിന്റെ കൈപ്പിടിയിൽ ആയിരുന്ന ഡിസിസി ഉമ്മൻചാണ്ടിയുടെ മരണശേഷം തിരുവഞ്ചൂർ വിഭാഗം പിടിമുറുക്കി എന്ന ആക്ഷേപമുണ്ട്. ബി ജെ പി നോമിനിയായ ഗവർണറെ പുകഴ്ത്തിയ വിവാദത്തോടെ തിരുവഞ്ചൂരിന്റെ പ്രതിച്ഛായ നഷ്ടമായി എന്ന വിചാരമാണ് എതിർഗ്രൂപ്പുകൾ ഉന്നയിക്കുന്നത്. കൂടാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനും നയിക്കാനുള്ള
ഊർജസ്വലതയും തിരുവഞ്ചൂരിനും പഴയ കോൺഗ്രസ് നേതൃനിരയ്ക്കും ഇല്ലെന്നാണ് പൊതുവേ വിലയിരുത്തൽ.
രാഹുൽ ഗാന്ധിയുടെ യുവ ബ്രിഗേഡിലുള്ള ചാണ്ടിക്ക് ദേശീയതലത്തിലുള്ള പിന്തുണ ഉറപ്പാണ്.കൂടുതലും യുവജനങ്ങളെ കോൺഗ്രസിന്റെ കീഴിൽ അണിനിരത്താനുള്ള തന്ത്രം പരമാവധി ഉപയോഗിക്കാനാണ് നേതൃത്വം ലക്ഷൃമിടുന്നത്.നിലവിലെ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലന്നാണ് ആക്ഷേപം.
മാത്രവുമല്ല ചില ഗ്രൂപ്പുകൾ അദ്ദേഹത്തോട് സഹകരിക്കാനും വിമുഖത കാട്ടുന്നു.ഈ പ്രശ്നങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഗ്രുപ്പുകളെ ഒരുമിച്ച് നിർത്താൻ ഉമ്മൻ ചാണ്ടിയുടെ മകനെന്ന പരിഗണന ചാണ്ടി ഉമ്മന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ചാണ്ടി ഉമ്മൻ ഡിസിസി പ്രസിഡണ്ടാകുന്നതിനോട് തിരുവഞ്ചൂരും വലിയ എതിർപ്പ് പ്രകടിപ്പിക്കില്ലന്നതും ശ്രദ്ധേയമാണ്.
അതേസമയം പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് വൻവിജയം നേടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നു.പാലാ എംഎൽഎ മാണിസി കാപ്പൻ വൈകാതെ ജോസഫ് ഗ്രൂപ്പിൽ ചേരും എന്നാണ് അറിയുന്നത്. കേരള കോൺഗ്രസ് എമ്മുമായുള്ള പോരാട്ടത്തിൽ യുഡിഎഫിലെ കരുത്തരായ ജോസഫ് വിഭാഗത്തിനൊപ്പം നിലയുറപ്പിക്കാൻ ആണ് മാണി സി കാപ്പൻറെ നീക്കം. പാലാ സീറ്റ് ഒരിക്കൽ കൂടി നിലനിർത്താൻ ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലെ സാഹചരൃത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ മത്സരിക്കാനുള്ള സാധൃത കുറവാണ്. അത്തരമൊരു സാഹചരൃം കാപ്പന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. കാപ്പൻ കെഡിപി എന്ന പാർട്ടിയുടെ മേൽവിലാസത്തിലാണ് മത്സരിച്ച് വിജയിച്ചത്. ഇതുകൊണ്ട് ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതിന് നിയമ തടസമില്ല.
കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കാൻ കാപ്പൻ യുഡിഎഫിന്റെ പ്രചരണമുഖത്ത് തന്നെയുണ്ടായിരുന്നു. കാപ്പൻ ഇതിനകം പിജെ ജോസഫും മോൻസ് ജോസഫുമായി ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡണ്ടായിരുന്ന സജി മഞ്ഞകടമ്പൻ പാർട്ടി വിട്ടതിന്റെ ക്ഷീണം മറക്കാൻ പാലായിൽ നിന്ന് തന്നെ പ്രമുഖനായ നേതാവിനെ പാർട്ടിയിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് ജോസഫ് നേതാക്കളുടെ കണക്കുകൂട്ടൽ. മാത്രവുമല്ല ജോസ് കെ മാണിക്കും കോരളാ കോൺഗ്രസ് എമ്മിനുമെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കാൻ കാപ്പനെ ജോസഫ് ഗ്രൂപ്പിലെത്തിക്കണമെന്ന തീരുമാനത്തിനും നേതൃത്വത്തിന് ഏക മനസാണ്.
കൂടാതെ ജില്ലയിൽ ഏറ്റുമാനൂർ ,ചങ്ങനാശ്ശേരി ,പൂഞ്ഞാർ സീറ്റുകൾ ഇടതുമുന്നണിയിൽ നിന്നും തിരിച്ചെടുക്കാൻ ആവുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.