Home Crime News പലതവണ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 15 കാരി ഗര്‍ഭിണി; യുവാവിന് 51 വര്‍ഷം കഠിനതടവ്

പലതവണ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 15 കാരി ഗര്‍ഭിണി; യുവാവിന് 51 വര്‍ഷം കഠിനതടവ്

0
പലതവണ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 15 കാരി ഗര്‍ഭിണി; യുവാവിന് 51 വര്‍ഷം കഠിനതടവ്

കൊല്ലം: പ്രണയം നടിച്ച്‌ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിന് ശിക്ഷ വിധിച്ച്‌ കോടതി. ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടില്‍ ദിലീപാ(27)ണ് പ്രതി.

കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതി തുടർച്ചയായി 20 വർഷം തടവ് അനുഭവിക്കണം.

ഏറെനാളായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ദിലീപ്. ഇയാള്‍ കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചു. 2020 ഡിസംബറില്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.

വിവരം പരിശോധന നടത്തിയ ഡോക്ടർ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈൻ പ്രവർത്തകർ അറിയിച്ചതനുസരിച്ച്‌ ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്.

അതിനിടെ കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ദിലീപ് അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ നരഹത്യക്ക്‌ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കരുനാഗപ്പള്ളി സബ് കോടതയില്‍ വിചാരണ നടക്കാനിരിക്കുകയാണ്. ഒളിവില്‍പ്പോയ പ്രതി അതിജീവിതയുടെ സഹോദരനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here