Sunday, July 14, 2024
spot_imgspot_img
HomeNewsദുരൂഹത ഒഴിയാതെ ജെയ് സ്ലേറ്ററിന്റെ തിരോധാനം. സ്പെയിനിൽ കാണാതായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള ഔദ്യോഗിക തിരച്ചിൽ...

ദുരൂഹത ഒഴിയാതെ ജെയ് സ്ലേറ്ററിന്റെ തിരോധാനം. സ്പെയിനിൽ കാണാതായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിച്ചു.. സുഹൃത്തുക്കളെ കൂട്ടാതെ ജെയ് പോയത് എവിടേയ്ക്ക് ?

കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ ബ്രിട്ടീഷ് ബാലൻ ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നു.

19കാരനായ ജെയ് സ്ലേറ്ററിനെ കുറിച്ചുള്ള അവസാന വിവരങ്ങൾ ലഭിക്കുന്നത് ജൂൺ 17 -ന് രാവിലെയാണ്. ഫോണിൽ ബാറ്ററി ചാർജ് തീരാറായതായും തനിക്ക് കുടിവെള്ളം ആവശ്യമുണ്ടെന്നും അവൻ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആണ് അവധികാലം ആഘോഷിക്കുന്നതിനായ് ജെയ് സ്പെയിനിലെ ടെനറൈഫിൽ എത്തിയത്.

എന്നാൽ സംഭവത്തിൻ്റെ ദുരൂഹത ദിനംപ്രതി കൂടിവരികയാണ്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു എന്നും അവ്യക്തമാണ്. അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴിയും.

അതേസമയം സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുമെന്ന് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments