കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.man in NIA custody on Hand chopping case
പ്രധാന പ്രതിയായ സവാദിന് ഒളിത്താവളമൊരുക്കിയ സഫീർ ആണ് എൻ.ഐ.എയുടെ പിടിയിലായത്. ഇന്നലെ തലശ്ശേരിയില്‍ നിന്നാണ് കണ്ണൂർ വിളക്കോട് സ്വദേശിയെ സംഘം പിടികൂടിയത്.
കേസിലെ മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തല്‍. കൊച്ചി എൻ.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29ന് കോടതി പരിഗണിക്കും.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.