Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsപത്തംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയി…. തേനീച്ചക്കൂട്ടം ഇളകി; പല ദിക്കുകളില്‍ ഓടിയവര്‍ ഒന്നിച്ചപ്പോള്‍ ഒരാളെ കാണാനില്ല...

പത്തംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയി…. തേനീച്ചക്കൂട്ടം ഇളകി; പല ദിക്കുകളില്‍ ഓടിയവര്‍ ഒന്നിച്ചപ്പോള്‍ ഒരാളെ കാണാനില്ല ; യുവാവ് 300 അടി താഴ്ചയില്‍ മരിച്ചനിലയില്‍

ഊട്ടി: ട്രെക്കിങ്ങിന് പോയ സംഘത്തിലെ യുവാവ് 300 അടി താഴ്ചയുള്ള കൊക്കയില്‍ മരിച്ചനിലയില്‍. കൂനൂരിനടുത്ത് കൊലകൊമ്ബയില്‍ സെങ്കുട്ടുവരായൻ മലയില്‍ ആണ് സംഭവം. ദിണ്ടിക്കല്‍ നത്തംഗോപാല്‍പട്ടി സ്വദേശി പ്രവീണ്‍കുമാർ (27) ആണ് മരിച്ചത്.man found dead news

അതേസമയം ഈ വനമേഖലയില്‍ ട്രെക്കിങ്ങ് നിരോധിച്ചിട്ടുള്ളതാണ്. .

10 യുവാക്കള്‍ ട്രെക്കിങ്ങിനുപോയത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ഇവർ മലകയറവേ തേനീച്ചക്കൂട്ടം ഇളകിയെന്നും എല്ലാവരും പല വഴിക്കായി ഓടി. തുടർന്ന് ഏറെസമയത്തിനുശേഷമാന് എല്ലാവരും ഒത്തുകൂട്ടിയത്
.

പരിസരങ്ങളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, കൊലകൊമ്ബ പോലീസില്‍ പരാതിനല്‍കി. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ 300 അടി താഴ്ചയുള്ള കൊക്കയില്‍ പ്രവീണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. കൊലകൊമ്ബ പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments