Sunday, April 14, 2024
spot_imgspot_img
HomeNewsകൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് സിറിഞ്ചുകൾ; മുഖം നിലത്ത് കുത്തിയ നിലയില്‍...

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് സിറിഞ്ചുകൾ; മുഖം നിലത്ത് കുത്തിയ നിലയില്‍ മൃതദേഹം

കോഴിക്കോട്: യുവാവിനെ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. അണേല ഊരാളി വീട്ടില്‍ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമല്‍ സൂര്യ(27) ആണ് മരിച്ചത്.MAN FOUND DEAD KOZHIKODE

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ കണ്ടത്. ഓടയുടെ സമീപത്ത് മുഖം നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
അതേസമയം മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് സിറിഞ്ചുകള്‍ കണ്ടെത്തി.

യുവാവിനൊപ്പം ചൊവ്വാഴ്ച രാത്രിയില്‍ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments