Home NRI UK കുഴഞ്ഞു വീണ് യുവാവ് മരിച്ചു : ഭാര്യക്കും മക്കൾക്കും വിവരം കൈമാറിയത് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തുന്നതിനിടെ

കുഴഞ്ഞു വീണ് യുവാവ് മരിച്ചു : ഭാര്യക്കും മക്കൾക്കും വിവരം കൈമാറിയത് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തുന്നതിനിടെ

0
കുഴഞ്ഞു വീണ് യുവാവ് മരിച്ചു : ഭാര്യക്കും മക്കൾക്കും വിവരം കൈമാറിയത് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തുന്നതിനിടെ

കവന്‍ട്രി: വീട്ടില്‍ കുഴഞ്ഞു വീണ് മാഞ്ചസ്റ്റര്‍ മലയാളി പ്രദീപിന് ആകസ്മിക മരണം. ഫ്‌ലാറ്റിle മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു . വീഴുന്നതിനിടയിൽ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പ്രദീപ്. കൂടാതെ ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് കുറെ നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് യുകെയില്‍ എത്തുന്നത്.പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്സിനേയും പോലീസിനെയും വിവരം അറിയിക്കുക ആയിരുന്നു. രാത്രി പത്തുമണിയോടെയാണ് സംഭവം എന്ന് കൂടെയുള്ളവര്‍ പറഞ്ഞു.

പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ അടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിച്ചത് . ആയതിനാൽ പോലീസ് കേരള പോലീസിന്റെ സഹായത്തോടെ വിവരം വീട്ടുകാർക്ക് കൈമാറുക ആയിരുന്നു. ഇന്ന് രാത്രിയോടെ പ്രദീപിന്റെ ഭാര്യയും മക്കളും മാഞ്ചസ്റ്ററില്‍ എത്തും. പ്രദീപിന്റെ പെട്ടന്നുള്ള മരണം മാഞ്ചസ്റ്ററിലെ മലയാളി സുഹൃത്തുക്കളെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.

കാര്യമായ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലാതെ ജീവിച്ചിരുന്ന പ്രദീപിന് 49 വയസില്‍ തന്നെ മരണമെത്തിയ സങ്കടമാണ് സുഹൃത്തുക്കള്‍ പങ്കിട്ടത്. പ്രദീപിന്റെ ആകസ്മിക മരണത്തില്‍ പ്രയാസപ്പെടുന്ന് കുടുംബ അംഗങ്ങളുടെ വേദനയില്‍ ഡിജിറ്റൽ മലയാളിയും ദുഃഖം രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here