Friday, May 31, 2024
spot_imgspot_img
HomeCrime Newsഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച്‌ പറമ്പിൽ ഉപേക്ഷിച്ചു: സംഭവം കാസര്‍കോട്

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച്‌ പറമ്പിൽ ഉപേക്ഷിച്ചു: സംഭവം കാസര്‍കോട്

കാസർകോഡ്: വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ എടുത്ത ശേഷം പറമ്പിൽ ഉപേക്ഷിച്ചു.കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

കുട്ടിയുടെ വല്യച്ചൻ പുലർച്ചെ പശുവിനെ കറുക്കുന്നതിനുവേണ്ടി പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് നിഗമനം.വല്യച്ചൻ കളപ്പുരയിലേക്ക് പോയപ്പോൾ അക്രമി വീട്ടിൽ കയറി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവകയായിരുന്നു. പിന്നീട്, കമ്മലുകൾ മോഷ്ടിച്ച ശേഷം പെൺകുട്ടിയെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ഉപേക്ഷിച്ചു.

ബോധം വീണ്ടെടുത്ത കുട്ടി തോട്ടടുത്ത വീട്ടിൽ എത്തിയ വീട്ടുകാരോട് പറഞ്ഞു.തുടർന്ന് കുഞ്ഞിനെ അവർ സ്വന്തം വീട്ടിൽ എത്തിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി.ബി. ജോയി അവിടെ എത്തികുകയും തുടർന്ന് പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി വീഡിയോ ഉൾപ്പെടെ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments