Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity News60 ശതമാനവും എന്റെ ശരീരം വെള്ളയാണ്, പിടിച്ചു നില്‍ക്കുക സഹോദരീ; വിറ്റിലിഗോയുള്ള യുവതിയോട് മംമ്ത

60 ശതമാനവും എന്റെ ശരീരം വെള്ളയാണ്, പിടിച്ചു നില്‍ക്കുക സഹോദരീ; വിറ്റിലിഗോയുള്ള യുവതിയോട് മംമ്ത

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. ധൈര്യം കൊണ്ട് കാന്‍സര്‍ രോഗത്തെ തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരം ഇന്ന് സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി നിൽക്കുകയാണ് mamta mohandas has a heartfelt reply to a woman who also have virtiligo.

താൻ ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും മംമ്ത തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് മംമ്ത. തൻ്റെ തൊലിയുടെ നിറം മാറിയ കൈ ആണ് മംമ്ത പങ്കുവച്ച ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ നിറം നഷ്ടമായി വെള്ള നിറമായ തൊലിപ്പുറത്ത് മേക്കപ്പ് ഇടുന്നതിന് മുമ്പുള്ള ചിത്രം ആണ് മംമ്ത പങ്കുവച്ചിരിക്കുന്നത്. വാനിലെ ആകാശത്തെ ചോക്ലേറ്റ് സ്പര്‍ശിച്ചപ്പോള്‍. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിറ്റിലിഗോ ദിനം ആശംസിക്കുന്നു എന്നാണ് ചിത്രത്തോടൊപ്പം മംമ്ത എഴുതിയിരിക്കുന്നത്

ഇപ്പോള്‍ ഇതിന് താഴെ ഒരു യുവതി താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ അതിനും മംമ്ത മറുപടി നല്‍കുന്നുണ്ട്.
കണ്ണിന് താഴെയുള്ള ചോക്ലേറ്റ് സ്‌കിന്നിലെ വെള്ള പാട് കാരണം എല്ലാവരും അതെന്താണെന്ന് ചോദിക്കും.

ചിലപ്പോഴാക്കെ പ്രതികരണങ്ങള്‍ വല്ലാതെ പേഴ്‌സണല്‍ ആയി മാറുമ്പോഴും ഞാന്‍ കരുത്തോടെ നില്‍ക്കുകയാണ്. എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ മംമ്ത മറുപടിയുമായെത്തി

കരുത്തോടെയിരിക്കുക സഹോദരീ. കാരണം എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്. അതോടൊപ്പം ജീവിക്കുക എന്നത് വെല്ലുവിളിയാണ്. പക്ഷെ മറികടക്കാന്‍ സാധിക്കാത്തതാണ്. പിടിച്ചു നില്‍ക്കുക എന്നും മംമ്ത പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments