Home Cinema Celebrity News മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ചു തലൈവർ : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രിയതാരങ്ങൾ

മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ചു തലൈവർ : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രിയതാരങ്ങൾ

0
മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ചു തലൈവർ : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രിയതാരങ്ങൾ

ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. എങ്ങും ആ​ഘോഷത്തിന്റെ ആരവങ്ങൾ ഉയർന്ന് കേൾക്കുകയാണ്. മലയാളികൾക്ക് ഓണാശംസകൾ നേർന്ന് നടൻ മോഹൻലാലും മമ്മൂട്ടിയും ദുൽഖർ സൽമാനും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

മമ്മൂട്ടി മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഓണാശംസ നേർന്നത്. “എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ” എന്ന ആശംസാ കുറിപ്പും ഫേസ്ബുക്കിൽ മമ്മൂട്ടി പങ്കുവച്ചു.

ട്രെഡീഷണൽ ലുക്കിലുള്ള ചിത്രത്തിനൊപ്പം, ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ എന്നാണ് ദുൽഖർ കുറിച്ചത്.

അതിനിടെ ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രജനികാന്ത്. കൂലി എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ സെറ്റിൽ നിന്നുമുള്ള റീൽസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മലയാളി തനിമയിൽ ആണ് രജനികാന്ത് വീഡിയോയിൽ ഉള്ളത്. “കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം”, എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കമന്റ് ബോക്സിൽ എങ്ങും മലയാളികളുടെ ആശംസാ പ്രവാഹമാണ്.

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന കൂലിയില്‍ മലയാളത്തിന്‍റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here