ന്യൂ ഡൽഹി : ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.സെക്രട്ടറിയേറ്റിൽ ജൂനിയർ ഡോക്ടർമാരുടെ കൂടി കാഴ്ച്ചയിൽ ഡോക്ടർമാർ പങ്കെടുത്തിരുന്നില്ല.
രണ്ടു മണിക്കൂർ കൂടികാഴ്ചക്കായി കാത്തിരുന്നതിനു പിന്നാലെയായിരുന്നു മമതാ ബാനർജിയുടെ ഈ പ്രതികരണം.താൻ രാജിവെയ്ക്കാൻ തയ്യാറാണെന്നും ആർജി കർ ഹോസ്പിറ്റലിൽ കൊല ചെയ്യപ്പെട്ട ഡോക്ടറിന് നീതി കിട്ടണം എന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്നും മമതാ ബാനർജി പറഞ്ഞു.
കൂടാതെ കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി യുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടർമാരുടെ ആവശ്യം അഗീകരിച്ചെങ്കിലും കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലായതിനാൽ തത്സമയ സംപ്രേഷണം എന്ന ഡോക്ടർസന്റെ ആവശ്യം നിഷേധിച്ചു.കൂടിക്കാഴ്ചയിൽ 15 ഇൽ അധികം ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവും ഉണ്ടായിരുന്നു.