Wednesday, April 17, 2024
spot_imgspot_img
HomeNewsയുകെയിൽ മലയാളികളെ തട്ടിപ്പിനിരയാക്കി മലയാളികളായ ചിട്ടിതട്ടിപ്പ് വീരന്മാർ തടിച്ചു കൊഴുക്കുന്നു

യുകെയിൽ മലയാളികളെ തട്ടിപ്പിനിരയാക്കി മലയാളികളായ ചിട്ടിതട്ടിപ്പ് വീരന്മാർ തടിച്ചു കൊഴുക്കുന്നു

യുകെ: ബ്രിട്ടണിലെ midlands ലുള്ള STOKE ON TRENTൽ മലയാളികളുടെ ഇടയിൽ വന്‍ ചിട്ടി തട്ടിപ്പ് നടക്കുന്നതായി ആരോപണം. 1000 പൗണ്ട് മുതൽ 30000 പൗണ്ട് വരെയാണ് സാധാരണ ചിട്ടികൾ. Malayalis were cheated in UK

മലയാളികളെ തട്ടിപ്പിൽ വീഴ്ത്തി പണം തട്ടിയെടുക്കുന്നതും മലയാളികളായ ചിട്ടിതട്ടിപ്പ് വീരന്മാരാണ്. ഒരു ചിട്ടി മുതലാളി തന്നെ നിരവധി ചിട്ടികൾ നടത്തുന്നതാണ് പതിവ്.

ആദൃ തവണയിലെ ചിറ്റാളന്റെ പണം തന്നെ അയാൾ നിരവധി ബിസിനസിൽ തന്റെ ഷെറായി മുടക്കും. ഇങ്ങനെ ചിട്ടി മുതലാളിക്ക് പല ബിസിനസിലും പവപ്പെട്ട ചിട്ടി ഉപഭോക്താവിന്റെ പണം മുടക്കി യാതൊരു ചിലവുമില്ലാതെ ബിസിനസ് പങ്കാളിയാകാൻ കഴിയുന്ന തരികിട പരിപാടിയാണിത്.

ചില ചിട്ടിക്കാർ വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ ചേർക്കുന്നത്. ആരൊക്കെ ചിട്ടിയിൽ ചേർന്നിട്ടുണ്ടെന്ന് ഇത് വഴിയറിയാം. എന്നാൽ തട്ടിപ്പ് മാത്രം ലക്ഷൃമാക്കിയവർ എസ്എം എസ് വഴി മാത്രമാണ് ഇടപാടുകൾ. ചിട്ടി ലേലം വിളിച്ചവർ ആരെന്നോ തുകയോ കൃതൃമായി അറിയാനും സാധിക്കാത്ത അടവുകളാണ് ഇക്കൂട്ടർ പയറ്റുന്നത്.

വലിയ ലേല തുക വിളിച്ചതായി കാട്ടി ഉപഭോക്താക്കളെ കബളിപ്പിക്കന്നവർ ഏറെയാണ് . ചെറിയ ചിട്ടികൾ നടത്തി പെട്ടെന്ന് പണക്കാരായവരുടെ എണ്ണം കൂടിയതോടെ ചിട്ടി നടത്തിപ്പുകാരായ മലയാളികളുടെ എണ്ണവും കൂടി . മിക്കവരുടെയും ലക്ഷൃം തട്ടിപ്പും മാത്രമായി.

ബിസിനസ് നടത്താൻ ചിട്ടിയിലൂടെ പണം തരാം എന്ന മോഹന വാഗ്ദാനത്തിലുടെ മലയാളികളെ ചിട്ടിയിൽ ചേർത്താണ് തന്ത്രപൂർവം പണം തട്ടിയെടുക്കുന്നത്. ചിട്ടിയിൽ പലര്‍ക്കും പണം നഷ്ടമായതോടെയാണ് വിവരം പുറത്താകുന്നത്.

മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് ചിട്ടി നടത്തി ഇതില്‍ ചേരുന്ന ആളുകളെ ചിട്ടി വിളിച്ചിട്ട് പണം കൊടുക്കാതെ പറ്റിക്കുന്ന രീതി തുടരുന്നതായാണ് വിവരം. കിഡ്നി രോഗിയായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ടാക്സി ഡ്രൈവറായ വ്യക്തി പ്രദേശത്തെ വൻ ചിട്ടി തട്ടിപ്പ് വീരന്റെ ചിട്ടിയിൽ നിക്ഷേപിച്ച പണം ചോദിച്ച് അയാളുടെ വീട്ടിലെത്തി യത് സംഘർഷാവസ്ഥക്ക് ഇടയാക്കിയത് മലയാളികളുടെ ഇടയിൽ തന്നെ വലിയ നാണക്കേടായി.

ചിട്ടി പണമാവശൃപ്പെട്ട തുടങ്ങിയ വാഗ്വാദം അടിപിടിയിലും മർദ്ദനത്തിലും കലാശിച്ച് പൊലീസ് കേസിലെത്തി നില്ക്കുകയാണിപ്പോൾ.തന്നെ വീട് ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചുവെന്നാണ് ചിട്ടി മുതലാളിയുടെ പരാതി.ഇതോടൊപ്പം കേസ് ഊർജിതമാക്കാൻ വേണ്ടി പീഡനപരാതിയും ചേർത്തിട്ടുണ്ടത്രേ!.

ചിട്ടിയിൽ ചേർന്നയാളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കാരൃം മറച്ച് പിടിച്ചാണ് ഇയാളുടെ തന്ത്രപരമായ നീക്കങ്ങൾ. ചിട്ടി ബിസിനസ് നിയമവിരുദ്ധമായതിനാൽ വീട് കയറി ആക്രമണത്തിലും പീഡനപരാതിയിലും ടാക്സി ഡ്രൈവറെ കുടുക്കാനാണ് നീക്കം.

എന്നാൽ കേസ് അന്വേഷണം ശക്തമായാൽ വാദി പ്രതിയാകാനാണ് സാധൃത.ഇതറിഞ്ഞ് ചിട്ടി മുതലാളി മധൃസ്ഥശ്രമവും ആരംഭിച്ചതായിട്ടാണ് അറിയുന്നത്.

ചിട്ടി മുതലാളിയുടെ പരാതിയിൽ ആളുമാറി പ്രദേശത്തു പോലുമില്ലാത്ത ഊബറിൽ ജോലിചെയ്യുന്ന മറ്റാരു മലയാളിയെ ബ്രിട്ടീഷ് പോലീസ് പിടികൂടിയത് പോലീസിനും പൊല്ലാപ്പായി മാറിയിരിക്കുകയാണ്.പോലീസിനെതിരെ പരാതിയുമായി മുന്നോട്ട് നീങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

സാധാരണക്കാരായ അദ്ധൃാനിച്ച് പണമുണ്ടാക്കി ജീവിക്കുന്ന മലയാളിയെ ഈ തട്ടിപ്പ് വീരന്‍മാര്‍ യാതൊരു മുതൽ മുടക്കുമില്ലാതെ ചിട്ടി നടത്തി തട്ടിയെടുത്ത് പണം അവരുടെ പല ബിസിനസ്സിലും നിക്ഷേപിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്.

ചിട്ടി നടത്തിപ്പ് ബ്രിട്ടനില്‍ നിയമ പരമല്ലാത്തതിനാല്‍ തട്ടിപ്പിനിരയായവര്‍ക്ക് കേസ് കൊടുക്കാനും നിവര്‍ത്തിയില്ല. ചിട്ടിനടത്തിപ്പ് ചൂതാട്ടത്തിന്റെ പരിധിയിൽ വരമെന്നതിനാല്‍ ഈ ചതിയന്‍മാര്‍ ഈ കാര്യം പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പല മലയാളികളെയും പാപ്പരാക്കിയാണ് ഇവർ തടിച്ച് കൊഴുക്കുന്നത്.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്റ്റോക്കിലാണ് ചിട്ടിത്തട്ടിപ്പ് വീരന്മാർ കൂടുതലായും വിലസി നടക്കുന്നതെന്നതാണ് ശ്രദ്ധേയം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments