ലണ്ടന്‍: മലയാളി യുവാവിനെ യുകെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനീഷ് ജോയി ആണ് യുകെയിലെ പ്രെസ്റ്റണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അതേസമയം അനീഷ് ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാണ് സൂചന. നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണില്‍ താമസിച്ചിരുന്നത്.
ലങ്കന്‍ഷെയര്‍ ആന്‍ഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കുറച്ചു കാലമായി മദ്യപാനവും അനുബന്ധ പ്രശ്‌നങ്ങളും മൂലം ഡിപ്രഷനിലായിരുന്ന അനീഷ് മെന്റല്‍ ഹെല്‍ത്തില്‍ ചികിത്സ തേടിയിരുന്നു.
അതിനിടെ ആറ് ഒരാഴച മുമ്പ് വീട്ടില്‍ വച്ച് കുടുംബ പ്രശ്‌നങ്ങളുണ്ടായത്. അതില്‍ പേടിച്ചു പോയ മക്കളാണ് ഫോണെടുത്ത് പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് പൊലീസെത്തി അനീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു പിന്നാലെ ഇനി മൂന്നു മാസത്തേക്ക് കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറപ്പിന്മേലാണ് ജാമ്യം അനുവദിച്ചു കൊടുത്തത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)