Sunday, July 14, 2024
spot_imgspot_img
HomeNewsകുമ്പ്രിയയിലെ ഷൈനി ജോഷിയുടെ സംസ്‌കാരം ഈമാസം 28ന് പെന്റിത്തില്‍

കുമ്പ്രിയയിലെ ഷൈനി ജോഷിയുടെ സംസ്‌കാരം ഈമാസം 28ന് പെന്റിത്തില്‍

കുമ്പ്രിയ: കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്‌സ് ഷൈനി ജോഷിയുടെ സംസ്‌കാരം ഈ മാസം 28ന് നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെന്റിത്തിലെ സെയിന്റ് കാതറീന്‍ പള്ളിയില്‍ ഷൈനിയുടെ മൃതശരീരം കൊണ്ടുവരും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്കും, ബന്ധുമിത്രാദികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും.

മൃതസംസ്‌കാര ശുശ്രൂഷകള്‍ 11:15 ന് ഫാ. ജോണ്‍, ഫാ. അജീഷ്, ഫാ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന്, 1:15ന് പെന്റിത്തിലേ കാത്തലിക് സെമിത്തേരിയില്‍ മൃതസംസ്‌കാരം നടക്കും.

പാലാ രാമപുരം സ്വദേശിനിയാണ് ഷൈനി ജോഷി. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് അമ്മയുടെ മരണം എത്തിയത്. നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതാണെങ്കിലും പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്നി ഷൈനിയുടെ സഹോദരിയാണ്.

ദേവാലയത്തിന്റെ വിലാസം

St.Catherine Catholic Church, Penrith, CA11 9EL, Cumbria

സെമിത്തേരിയുടെ വിലാസം

Beacon Edge, Penrith, CA11 7RZ, Cumbria

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments