കോര്‍ക്ക്: നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡ് (എന്‍.എം.ബി.ഐ) തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാൻ മലയാളി വനിത.Malayali Janet Baby Joseph is Contesting
കോര്‍ക്ക് യൂണിവേഴ്‌സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫാണ് മത്സരിക്കുന്നത്. നിലവില്‍ ഇവർ കോര്‍ക്ക് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റും ഐഎന്‍എംഒ എച്ച്എസ്ഇ കോര്‍ക്ക് ബ്രാഞ്ച് എക്‌സിക്യുട്ടീവ് മെമ്പറുമാണ്.
എന്‍.എം.ബി.ഐ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് നടക്കുന്നത്. രാജ്യത്ത് എന്‍.എം.ബി.ഐ-ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം.ബി.ഐ വരും ദിവസങ്ങളില്‍ നഴ്‌സുമാരെ അറിയിക്കും