Sunday, July 14, 2024
spot_imgspot_img
HomeNewsയുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഇപ്സ്വിച്ച് ∙ യുകെയിൽ നിന്ന് കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ (56) ആണ് മരിച്ച നിലയിൽ കണ്ടെത്തി.malayali doctor died in uk

ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ ജൂലൈ 1 മുതൽ സഫോൾക്ക്‌ പൊലീസ് സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ തിരച്ചിലുകൾക്ക് ഒടുവിൽ രാമസ്വാമിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിലവിൽ മരണത്തിൽ ദൂരുഹതയില്ലെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments