യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോൾ ജോയൽ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടിരുന്നു.malayali died in uk accident
ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെൻ്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു.എന്നാൽ മരിക്കുകയായിരുന്നു.ജോയലിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം.