കവന്‍ട്രി: യുകെ മലയാളികള്‍ക്ക് തീരാ വേദന നല്‍കി റെഡ്ഢിച്ചിലെ ദമ്പതികളുടെ മരണം. നാട്ടില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ ഭാര്യയെ സ്വീകരിക്കാന്‍ കാത്തിരുന്ന അനിലിനും തങ്ങളുടെ അമ്മയെ കാണാന്‍ കാത്തിരുന്ന മക്കൾക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാഴ്ച സമ്മാനിച്ചാണ് കോട്ടയം ചിങ്ങവനം സ്വദേശി സോണിയ സാറ ഐപ്പ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സാറയുടെ മരണം.
കോട്ടയം വാകത്താനം സ്വദേശിയായ വലിയപറമ്പിൽ അനിൽ ചെറിയാനെ ഭാര്യ സോണിയുടെ വേർപാട് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
നീണ്ട യാത്ര കഴിഞ്ഞ് എത്തിയതിനാല്‍ കുളിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സോണിയ കുഴഞ്ഞു വീഴുന്നത്. എന്തോ ശബ്ദം കേട്ട് മുകളിൽ എത്തിയ അനില്‍ കണ്ടത് വീണു കിടക്കുന്ന സോണിയയെ ആണ്.
അതേസമയം യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.
അനിലിനെയും സോണിയയെയും പരിചയമുള്ള യുകെ മലയാളികള്‍ പലരും റെഡ്ഡിച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉറ്റബന്ധുക്കള്‍ യുകെയില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും ഇപ്പോള്‍ സ്ഥിരീകരണമായിട്ടില്ല.
അത്യധികം വേദനിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ എങ്ങനെ അനിലിന്റേയും സോണിയയുടെയും കുടുംബങ്ങളെ അറിയിക്കും എന്ന പ്രയാസമാണ് ഇപ്പോള്‍ സുഹൃത്തുക്കളും പ്രാദേശിക മലയാളി സമൂഹവും നേരിടുന്നത്. കുട്ടികള്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്തണ് തുടര്‍ നടപടികള്‍ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)