Wednesday, April 17, 2024
spot_imgspot_img
HomeCrime Newsആര്യയുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി ; മലയാളികളുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അരുണാചല്‍...

ആര്യയുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി ; മലയാളികളുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അരുണാചല്‍ പൊലീസ് ; ബ്ലാക്ക് മാജിക്ക് ഉള്‍പ്പെടെ പരിശോധനയില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ ദമ്പതികളും വനിതാ സുഹൃത്തും കുടുംബം എന്ന നിലയിലാണ് ഹോട്ടലില്‍ മുറി എടുത്തത് എന്ന് എസ്പി കെനി ബാഗ്രാ.malayali couple and teacher death in arunachal pradesh

നവീന്റെ രേഖകളാണ് ഹോട്ടലില്‍ നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 28 ന് എത്തിയെങ്കിലും മൂന്നുദിവസം പുറത്തായിരുന്നു. ഇവരെ ഏപ്രില്‍ ഒന്നു മുതൽ ഒരു വിവരവും ലഭിക്കോച്ചിരുന്നില്ലെന്നു എസ്പി പറഞ്ഞു.

അതേസമയം മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവത്തിൽ ബ്ലാക് മാജിക് എന്ന സംശയം പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.

മരിച്ച ദമ്ബതികളായ നവീനും ദേവിയും രണ്ടു വര്‍ഷം മുമ്ബുതന്നെ പുനര്‍ജന്മം എന്ന ആശയം പിന്തുടര്‍ന്നിരുന്നു എന്നാണ് വിവരം . സ്വകാര്യ സ്‌കൂളില്‍ ദേവി ജര്‍മന്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോഴാണ്, ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തര്‍മുഖരായിരുന്നു മൂന്നുപേരും. പിന്നീട് സ്‌കൂളിലെ ജോലി ദേവി ഉപേക്ഷിച്ചെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടര്‍ന്നു.

ആര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ദേവിയുടെ കൈവശമായിരുന്നു. അടുത്തമാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തിരുന്നു.

അതേസമയം നവീന്‍ മറ്റുള്ളവരില്‍ മുറിവുണ്ടാക്കിയശേഷം സ്വന്തം കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ എന്തിന് ജിറോയില്‍ എത്തിയെന്ന് അന്വേഷിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments