തിരുവനന്തപുരം: മലയാളികളായ ദമ്ബതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക് എന്ന് സംശയം. malayali couple and teacher death in arunachal pradesh
മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത്. ഇന്ന് രാവിലെ 11.30ഓടെയാണു മരണവിവരം അരുണാചല്‍ പ്രദേശ് എസ്പി ബാലന്‍ മാധവനെ ഫോണ്‍ വിളിച്ചറിയിക്കുന്നത്.
അതേസമയം നവീനിന്റേയും ദേവിയുടേയും ജീവിതം വളരെ സന്തോഷമുള്ളതായിരുന്നുവെന്നും ബാലന്‍ മാധവന്‍ പറയുന്നു. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം നടന്നത്.
മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. നവീനും ഭാര്യയും ബ്ലാക്ക് മാജിക്ക് ചെയ്തിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
നവീന്‍, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ (29) എന്നിവരെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂവരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടാക്കിയിരുന്നതായാണ് വിവരം. ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.
ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
‘ഞങൾ സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു . ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
നഷ്ടപരിഹാര തുക കൊണ്ടു മാത്രം നഷ്ടം നികത്താനാവില്ല,വന്യമൃഗ ആക്രമണങ്ങളില്‍ ഭരണകൂടം നിസംഗത പുലർത്തുന്നത് കാട്ടുനീതിയെന്ന് മാർ ജോസ് പുളിക്കൽ
ഇതിനിടെ ഇതേ സ്കൂളില്‍ ആര്യയൊടൊപ്പം നേരത്തേ പഠിപ്പിച്ചിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാതായ വിവരം പോലീസിന് കിട്ടിയിരുന്നു. ഇവര്‍ മൂവരും ഒരുമിച്ച് വിമാനത്തില്‍ ഗോഹട്ടിയിലേക്ക് പോയതായി പിന്നീട് വിവരം ലഭിച്ചിരുന്നു.
അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇറ്റാനഗറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ടൂര്‍ പോവുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍നിന്ന് ഇറങ്ങിയത്. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.
മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്ബോള്‍ ഇവര്‍ പിതാവിനോട് പറഞ്ഞത്.
ഇവര്‍ മരിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ടെന്ന് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.